പ്രതീകാത്മക ചിത്രം 
India

ബിഡി കത്തിച്ചതിന് പിന്നാലെ തീപ്പെട്ടി തിരികെ ചോദിച്ചു; 18കാരനെ മൂന്നംഗ സംഘം കുത്തിക്കൊന്നു

പ്രകോപിതരായ പ്രതികള്‍ സന്ദീപിനെ നാല് തവണ കുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: തീപ്പെട്ടി തിരികെ ചോദിച്ചതിന് യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. പതിനെട്ടുകാരനായ സന്ദീപാണ് കൊല്ലപ്പെട്ടത്. 
മലോയയില്‍ നിന്നുള്ള യുവാവ് നമ്പര്‍ 4 കോളനിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

സംഭവ ദിവസം സ്ഥലത്തെ കടക്കു സമീപം നില്‍ക്കുകയായിരുന്നു സന്ദീപ് കുമാര്‍. മൂന്നു പേര്‍ എത്തി കടയില്‍ നിന്നും ബീഡി വാങ്ങി. തുടര്‍ന്ന് തീപ്പെട്ടി ആവശ്യപ്പെട്ടു. കടയുടമ തീപ്പെട്ടി നല്‍കിയെങ്കിലും തിരികെ ചോദിച്ചപ്പോള്‍ പ്രതികള്‍ വഴങ്ങിയില്ല. സമീപത്തുണ്ടായിരുന്ന സന്ദീപ് കുമാര്‍ വിഷയത്തില്‍ ഇടപെടുകയും കടയുടമയെ പിന്തുണയ്ക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് വാക്കുതര്‍ക്കമായി. പ്രകോപിതരായ പ്രതികള്‍ സന്ദീപിനെ നാല് തവണ കുത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്ദീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വികാസ്, ആകാശ് എന്നീ പ്രതികള്‍ കൊല്ലപ്പെട്ട സന്ദീപിന്റെ നാടായ മാലോയയില്‍ നിന്നുള്ളവരാണ്.

പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊാലീസിനെ എല്‍പ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

സംഭവത്തിനു പിന്നാലെ പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടിയതായി പോലീസ് പറഞ്ഞു. പ്രതി നാല് മുതല്‍ അഞ്ച് തവണ വരെ സന്ദീപിനെ കുത്തി. മൂന്നാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT