India

ബോംബ് നാഗയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 40 കോടിയുടെ അസാധു നോട്ടുകള്‍

ബംഗലുരുവില്‍ കൊടും ക്രിമിനല്‍ വിവി നാഗരാജിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 40 കോടിയിലേറെ - പണം എട്ടിതിട്ടപ്പെടുത്താന്‍ എടുത്തതാകട്ടെ എട്ട് മണിക്കൂറുകള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലുരു: ബംഗലുരുവില്‍ കൊടും ക്രിമിനല്‍ വിവി നാഗരാജിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 40 കോടിയിലേറെ. പണം എട്ടിതിട്ടപ്പെടുത്താന്‍ എടുത്തതാകട്ടെ എട്ട് മണിക്കൂറുകള്‍. അസാധുവാക്കിയ ആയിരത്തിന്റെയും 500ന്റെയും നോട്ടുകളാണ് കണ്ടെടുത്തത്. പരിശോധനാ സമയത്ത് നാഗരാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

ബോംബ് നാഗ എന്നു വിളിക്കുന്ന നാഗരാജ് എന്ന കൊടും ക്രിമിനല്‍ താമസിച്ചിരുന്ന അതീവ സുരക്ഷാസന്നാഹങ്ങളുളള വീട്ടിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. നിരവധി സി.സി.ടി.വി ക്യാമറകളും, ഇരുമ്പ് ഗേറ്റുകളും സ്ഥാപിച്ചിരുന്ന വീട്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. മെറ്റല്‍ കട്ടിംഗ് വിദഗ്ദ്ധരെത്തി ഗ്രില്‍ മുറിച്ചു മാറ്റിയതിനു ശേഷം മാത്രമാണ് വീടിനുളളില്‍ പ്രവേശിക്കാന്‍ സാധിച്ചതെന്നാണ് വിവരം.

നേരത്തേ നിരവധി കൊലപാതകക്കേസുകളിലും, രാഷ്ട്രീയക്കേസുകളിലും പ്രതിയായിട്ടുളളയാളാണ് ബോംബ് നാഗയെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് ഇയാള്‍ കോര്‍പ്പറേഷന്‍, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. തട്ടിക്കൊണ്ടു പോകല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയുത്തരവിനേതുടര്‍ന്നാണ് ബോംബ് നാഗയുടെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT