India

ബ്യൂട്ടി പാർലറിൽ ഫേഷ്യൽ ചെയ്യാനെത്തിയ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; 19കാരൻ അറസ്റ്റിൽ

ഫേഷ്യല്‍ ചെയ്യാൻ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫേഷ്യല്‍ ചെയ്യാൻ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. അല്‍ത്താഫ് സല്‍മാനി (19) ആണ് അറസ്റ്റിലായത്. സൗത്ത് മുംബൈയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ഞായറാഴ്‍ചയായിരുന്നു സംഭവം. 

ഫേഷ്യല്‍ ചെയ്യുന്നതിനായി ഞായറാഴ്ച ഉച്ചയോടെയാണ് യുവതി ബ്യൂട്ടി പാര്‍‍ലറിലെത്തിയത്. ഇവര്‍ക്ക് ബ്യൂട്ടീഷനായെത്തിയത് പ്രതിയായ സല്‍മാനിയാണ്. ഫേഷ്യല്‍ ചെയ്‍തു കഴിഞ്ഞ ശേഷം ഇയാള്‍ മുടി സ്ട്രെയിറ്റനിങ് ചെയ്യുന്നതിന്‍റെ ഭാഗമായി യുവതിയുടെ മുടി കഴുകുകയും ചെയ്‍തു. മുടി കഴുകുന്നതിനിടെ ഇയാള്‍ തന്‍റെ ടീ ഷര്‍ട്ടിലേക്ക് വെള്ളം ഒഴിക്കുകയായിരുന്നെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പകരം മറ്റൊരു ടീ ഷര്‍ട്ട് നല്‍കാമെന്ന് ഇയാള്‍ പറഞ്ഞെങ്കിലും യുവതി ഇത് നിരസിച്ചു. 

എന്നാല്‍ ഇതിനു ശേഷം കഴുകിയ തലമുടി ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്നതിനിടെ ഇയാള്‍ ടീ ഷര്‍ട്ട് ഉണക്കി നല്‍കാമെന്ന് പറഞ്ഞ് തന്‍റെ ശരീരത്തില്‍ സ്‍പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്‍തെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത വിപി റോഡ് പൊലീസ് ഉടന്‍ തന്നെ ബ്യൂട്ടി പാര്‍ലറിലെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

SCROLL FOR NEXT