India

'ബ്രാഹമണപ്പെണ്‍കുട്ടിയെ വിവാഹം കഴിക്കൂ'; പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റമൂലിയുമായി ടിഡിപി എം പി 

പ്രധാനമന്ത്രിക്കസേരയ്ക്കും രാഹുല്‍ ഗാന്ധിക്കുമിടയില്‍ ഒറ്റ തടസ്സമേയുള്ളുവെന്നാണ് ടിഡിപി എംപി ജെ സി ദിവാകര്‍ റെഡ്ഡിയുടെ അഭിപ്രായം. ഒരു ബ്രാഹ്മണപ്പെണ്‍കുട്ടിയെ വേളികഴിച്ചാല്‍ പിന്നെല്ലാം മംഗളമാണെന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്

 വിശാഖപട്ടണം: പ്രധാനമന്ത്രിക്കസേരയ്ക്കും രാഹുല്‍ ഗാന്ധിക്കുമിടയില്‍ ഒറ്റ തടസ്സമേയുള്ളുവെന്നാണ് ടിഡിപി എംപി ജെ സി ദിവാകര്‍ റെഡ്ഡിയുടെ അഭിപ്രായം. ഒരു നല്ല ബ്രാഹ്മണപ്പെണ്‍കുട്ടിയെ വേളികഴിച്ചാല്‍ പിന്നെല്ലാം മംഗളമാണെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ റെഡ്ഡിയുടെ പക്ഷം. 

ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും .2014 മുതല്‍ താനിത് പറയുന്നതാണെന്നും പക്ഷേ സോണിയ ഗാന്ധി കാര്യമാക്കിയില്ലെന്നും വിശാഖപട്ടണത്ത് നടന്ന പൊതു സമ്മേളനത്തില്‍ റെഡ്ഡി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് യുപിയിലെ ബ്രാഹ്മണരുടെ പിന്തുണയില്ലാതെ ഒരിക്കലും പ്രധാനമന്ത്രിക്കസേരയിലേക്ക് എത്താന്‍ കഴിയില്ല. യുപി ഭരിക്കുന്നത് തന്നെ അവരാണ് എന്നും അദ്ദേഹം പറഞ്ഞു.
 അനന്ത്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് റെഡ്ഡി. 2014 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പാണ് റെഡ്ഡി കോണ്‍ഗ്രസ് വിട്ട് തെലുങ്ക് ദേശം പാര്‍ട്ടിയിലേക്ക് മാറിയത്. ആറ് തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT