പ്രതീകാത്മക ചിത്രം 
India

ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; പുരോഹിതന്‍ അറസ്റ്റില്‍

ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്പലത്തിലെ പുരോഹിതന്‍ ബലാത്സംഗം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്പലത്തിലെ പുരോഹിതന്‍ ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ അമ്പലത്തിലെ പൂജാരിയായ ഡി രവി എന്ന സത്യനാരായണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് ഒളിവിലായിരുന്ന പൂജാരിയെ പൊലീസ് പിടികൂടിയത്.

അദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെയാണ് പുരോഹിതന്‍ ബലാത്സംഗം ചെയ്തത്. പൊലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍
ഇയാള്‍ വേഷം മാറിയായിരുന്നു സഞ്ചാരം. മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു വീട്ടുകാരെ വിളിച്ചിരുന്നത്. ഇയാളെ അന്നവാരം എന്ന സ്ഥലത്തുവെച്ചാണ് പിടികൂടിയെതെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെയായിരുന്നു പുരോഹിതന്‍ പീഡിപ്പിച്ചത്. നവംബര്‍ 27 നാണ് കടപ്പ ജില്ലയിലെ റെഡ്ഡിവരിപ്പള്ളിയിലാണ് സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT