India

ഭര്‍ത്താവ് ഇവിടെ ഇല്ലല്ലോ, സെക്‌സ് ചെയ്യാന്‍ എന്താണ് മാര്‍ഗം? ക്യാപ്ടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വനിതാ പൈലറ്റ്; അന്വേഷണം

താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും നിര്‍ബന്ധിച്ചുവെന്നും വനിതാ പൈലറ്റ് പരാതിയില്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്‌: വനിതാ ജീവനക്കാരി നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ ക്യാപ്ടനെതിരെ എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും നിര്‍ബന്ധിച്ചുവെന്നും വനിതാ പൈലറ്റ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പരിശീലന കാലയളവ് പൂര്‍ത്തിയാക്കപ്പോള്‍ മുതിര്‍ന്ന പൈലറ്റും പരിശീലകനുമായ ക്യാപ്ടന്‍ അത്താഴം കഴിക്കുന്നതിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. മുന്‍പ് ഒന്നിച്ച് വിമാനം പറത്തിയപ്പോഴെല്ലാം മാന്യമായ പെരുമാറ്റം ആയതിനാല്‍ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കുന്നതിനായി പോവുകയായിരുന്നു. എന്നാല്‍ ഹോട്ടലില്‍ എത്തിയതും അയാള്‍ കുടുംബ ജീവിതത്തില്‍ സംതൃപ്തനല്ലെന്ന കാര്യം പറയാന്‍ ആരംഭിച്ചുവെന്നും പിന്നീട് ലൈംഗികച്ചുവയുള്ള സംസാരത്തിലേക്ക് കടക്കുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. 

എന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടാവില്ലേ? ഭര്‍ത്താവ് ഇവിടെയില്ലല്ലോ, എന്താണ് ചെയ്യുക എന്ന തരത്തിലാണ് സംസാരം ഉണ്ടായത്. ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ടാക്‌സി വിളിച്ച് താന്‍ മടങ്ങിപ്പോരുകയായിരുന്നു എന്നും എയര്‍ ഇന്ത്യയ്ക്ക് നല്‍കിയ പരാതിയില്‍ വനിതാ പൈലറ്റ് വ്യക്തമാക്കി. മെയ് അഞ്ചിന് ഹൈദരാബാദിലെ റസ്‌റ്റോറന്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ എയര്‍ ഇന്ത്യ ആഭ്യന്തര കമ്മിറ്റിക്ക് അന്വേഷണ ചുമതല കൈമാറി. അടിയന്തര നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !