ഫയല്‍ ചിത്രം 
India

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു ; കിടപ്പുമുറിയില്‍ കുഴിച്ചിട്ടു ; പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയുടെ കുറ്റസമ്മതം 

കൃത്യം നടത്തിയ ശേഷം യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട ശേഷം ഭാര്യ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ത്രിപുരയിലെ ധാലായ് ജില്ലയിലെ ഗണ്ഡച്ചേര ഗ്രാമത്തിലാണ് സംഭവം. സഞ്ജിത് റീങ്(30) എന്നയാളെയാണ് ഭാര്യ ഭാരതി (25) തലയ്ക്കടിച്ച് കൊന്നത്. കൃത്യം നടത്തിയ ശേഷം യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. തലയില്‍ ഭാരമുള്ള വസ്തു കൊണ്ട് ഇടിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി. കിടപ്പുമുറിയില്‍ മണ്ണിട്ട് കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്തു.

വിശദമായ മൃതദേഹപരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ഭാരതിയെ വിശദമായി ചോദ്യംചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സഞ്ജിത് -ഭാരതി ദമ്പതിമാര്‍ക്ക് ആറ് വയസുള്ള മകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിയുണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണം'; പിണറായി വിജയനെ പിന്തുണച്ച് എംഎ ബേബി

ളോഹയൂരി ജേഴ്‌സിയിട്ട് അച്ചന്മാര്‍ പിച്ചിലേക്ക്; കളത്തില്‍ പാതിരി ഗഡീസ്, ഫെയ്ത്ത് സ്‌ട്രൈക്കേഴ്സ്, ഹൈറേഞ്ച് വാരിയേഴ്സ്, പാലാ അച്ചായന്‍സ്...

ഗാര്‍ഹിക തൊഴിലാളി നിയമനത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍; അവകാശങ്ങള്‍ നിഷേധിച്ചാല്‍ 1 കോടി ദിര്‍ഹം വരെ പിഴ

സ്റ്റേഷനില്‍ അനാവശ്യ സംസാരം വേണ്ട, പാറാവ് ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ പാടില്ല; പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം

'മോശമായ രീതിയിൽ അവരെന്റെ ഫോട്ടോകളെടുത്തു, പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി'; തുറന്ന് പറഞ്ഞ് ബിപാഷ ബസു