India

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. 

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ വീട്ടമ്മയാണ് പരാതി നല്‍കിയത്. മകള്‍ക്ക് പ്രതിഫലമൊന്നും നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. കുട്ടികളെ കാണാന്‍ നടി അനുവദിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു. 

ഭാനുപ്രിയയ്‌ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവു നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ റൈറ്റ്‌സ് കമ്മിഷനും സംസ്ഥാന ബാലാവകാശ കമ്മീഷനും കത്തയച്ചിരുന്നു. ബാലവേല നിരോധിത നിയമം ലംഘിച്ച ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും അച്യുത റാവു കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 

സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന് പരിശോധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പതിനാലുകാരിയെ വീട്ടുജോലിയ്ക്കു നിര്‍ത്തി പീഡിപ്പിച്ചതിന് നടിയ്‌ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടന്നത്. മകളെ ഭാനുപ്രിയ വീട്ടുവേലയ്ക്കായി ചെന്നൈയിലേക്കു കൊണ്ടു പോയെന്നും ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. സമാല്‍കോട്ട പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ നടിയുടെ സഹോദരനെതിരേയും കേസെടുത്തിട്ടുണ്ട്.

പ്രതിമാസം 18000 രൂപ ശമ്പളമായി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് മകളെ കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ 18 മാസമായി ശമ്പളം എന്ന നിലയില്‍ ഒരു രൂപ പോലും തന്റെ മകള്‍ക്ക് നല്‍കിയിട്ടില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. 

അതേസമയം, പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നു ഭാനുപ്രിയ ചൂണ്ടിക്കാട്ടി. സ്വര്‍ണവും മറ്റു വസ്തുക്കളും മോഷ്ടിച്ച് പെണ്‍കുട്ടി അമ്മയ്ക്കു കൈമാറിയെന്നു നടി പരാതിപ്പെടുന്നു. മോഷണം കണ്ടുപിടിക്കപ്പെട്ടപ്പോള്‍  ചിലത് തിരിച്ചു തരികയും ചെയ്തു. എന്നാല്‍ ഐ പാഡ്, ക്യാമറ, വാച്ച് എന്നിവ തിരികെ തന്നില്ലെന്ന് നടി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി