India

പീഡനം സഹിക്കാന്‍ വയ്യാതെ വീട്ടുവിട്ട ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭാര്യ ചെവി അറുത്തു; കേസെടുക്കാതെ പൊലീസ്

തന്‍വീറിനെക്കാളും 20 വയസ്സ് കൂടുതല്‍ പ്രായമുണ്ട് ഭാര്യ മുംതാസിന്. സഹോദരിമാരുടെ സഹായത്തോടെയാണ് മുംതാസ് ഈ കൃത്യം ചെയ്തതെന്നാണ് പരിസരവാസികള്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

 കൊല്‍ക്കത്ത: കൊല്‍ക്കൊത്തയിലെ നര്‍കേല്‍ദംഗയില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭാര്യ ചെവി അറുത്ത് മാറ്റി.ഇരുപത് വയസ്സുള്ള തന്‍വീറിന്റെ ഇരുചെവികളുമാണ് ഭാര്യമുംതാസ് അറുത്തുമാറ്റിയത്. ഇവരെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. തന്‍വീറിന്റെ പരാതിയില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മരിച്ചുവെന്നോര്‍ത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെങ്കിലും തന്‍വീര്‍ രക്ഷപെടുകയായിരുന്നു.

തന്‍വീറിനെക്കാളും 20 വയസ്സ് കൂടുതല്‍ പ്രായമുണ്ട് ഭാര്യ മുംതാസിന്. സഹോദരിമാരുടെ സഹായത്തോടെയാണ് മുംതാസ് ഈ കൃത്യം ചെയ്തതെന്നാണ് പരിസരവാസികള്‍ പറയുന്നത്.ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പല തവണ വീട് വിട്ട് ഓടിപ്പോകാന്‍ ശ്രമിച്ചുവെങ്കിലും മുംതാസ് ഗുണ്ടകളെ ഉപയോഗിച്ച് ഉപദ്രവിച്ച് തിരികെ കൊണ്ടുവരികയായിരുന്നുവെന്ന് തന്‍വീറിന്റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. 

തന്‍വീറിന്റെ വീട് വലിയ തുകയ്ക്ക് മുംതാസ് വിറ്റുവെന്നും ഇവര്‍ ആരോപിക്കുന്നു. ഭാര്യയോടൊപ്പം ജീവിച്ചിരുന്ന തന്‍വീറിനെ മാതാപിതാക്കളെ കാണുന്നതില്‍ നിന്നും വിലക്കിയിരുന്നു.അമ്മയെ കാണാന്‍ പോയതിന് ഇയാളെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തിരുന്നു.

പീഡനം സഹിക്കാന്‍ വയ്യാതെ വീടു വിട്ട് വീണ്ടും ഓടിപ്പോകാന്‍ ശ്രമിച്ചതിനാണ് മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഇയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെവി അറുത്തുകളയുകയും ചെയ്തത്.തന്‍വീറിനെ കൊല്ലാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടിട്ടും കേസെടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി