India

ഭാര്യയുടെ 'പോക്കില്‍' സംശയം; ബെഡ്‌റൂമില്‍ സിസി ടിവി സ്ഥാപിച്ച് നേവി ഉദ്യോഗസ്ഥന്‍; നടപടിയുമായി കോടതി

ഭാര്യയെ സംശയിച്ച് കിടപ്പുമുറിയില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ച മുന്‍ നാവിക സേന ഉദ്യോഗസ്ഥനെതിരെ കോടതി

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: ഭാര്യയെ സംശയിച്ച് കിടപ്പുമുറിയില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ച മുന്‍ നാവിക സേന ഉദ്യോഗസ്ഥനെതിരെ കോടതി. മുറിയില്‍ നിന്ന് ക്യാമറ എടുത്തുമാറ്റാനും മാസം തോറും ഇവരുടെയും കുട്ടികളുടെയും ചെലവിലേക്ക് 40,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. ലോക്ക്ഡൗണ്‍ സമയത്താണ് ഇയാള്‍ ഭാര്യയെ നിരീക്ഷിക്കുന്നതിനായി കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത്. 

43കാരനായ ഭര്‍ത്താവ് സിസി ടിവി ഓഫ് ചെയ്ത ശേഷം മദ്യപിച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തിലാണ് വഡോദരയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് യുവതി താമസം മാറ്റിയത്. കുട്ടികളുടെ കായിക പരിശീലനത്തിന്റെ ഭാഗമായി യുവതി മുംബൈയിലായിരുന്നു താമസം. മെയ് മാസം 20 തിയ്യതിയാണ് ഭര്‍ത്താവ് കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത്. ഇത് മൂലം അസ്വസ്ഥരായ ഭാര്യയും മകളും ഇത് നീക്കം ചെയ്യാന്‍ പലതവണ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

വഡോദരയിലെ വീട്ടിലെത്തിയതിന് പിന്നാലെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായും യുവതി പറയുന്നു. യുവതിയെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുകയും ഫോണ്‍ തകര്‍ക്കുകയും ചെ്‌യ്തു. പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല യുവതി ആരോപിക്കുന്നു. അതിന് ശേഷം മാസങ്ങളോളം ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പറയുന്നു. 

തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്. തനിക്കും കുട്ടികള്‍ക്കും ശല്യമില്ലാതെ വീട്ടില്‍ താമസിക്കാന്‍ അവസരം ഉണ്ടാക്കണമെന്നായിരന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് കിടപ്പുമുറിയില്‍ നിന്ന് ക്യാമറ നീക്കാനും ഭാര്യയെയും കുട്ടികളെയും ശല്യപ്പെടുത്തരുതെന്നും ഇവരുടെ ചെലവിലേക്കായി മാസം തോറും 40,000 രൂപ നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം