India

ഭാര്യയുടെ ഫോട്ടോയ്‌ക്കെതിരായ മുറവിളി; മതമൗലീക വാദികള്‍ക്ക് ഇതാ ഇര്‍ഫാന്‍ പഠാന്റെ മറുപടി

സ്‌നേഹത്തേക്കാള്‍ കൂടുതല്‍ വിദ്വേഷമാണ് ഉണ്ടാകുന്നതെങ്കില്‍, നമ്മള്‍ നല്ലതാണ് ചെയ്യുന്നതെന്ന് വേണം മനസിലാക്കാന്‍

സമകാലിക മലയാളം ഡെസ്ക്

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഭാര്യയും ഒരുമിച്ചുള്ള ചിത്രം ഇസ്ലാം വിരുദ്ധം എന്ന് മുറവിളി ഉയര്‍ത്തുന്ന മത മൗലീക വാദികളുടെ വായടിപ്പിക്കുന്ന മറുപടിയുമായി ഇര്‍ഫാന്‍ പഠാന്‍. ഒരു വിഭാഗം മുസ്ലീം വിഭാഗക്കാരെ പ്രകോപിപ്പിച്ച അതേ ഫോട്ടോ വീണ്ടും ഷെയര്‍ ചെയ്ത ഇര്‍ഫാന്‍, അമര്‍ പ്രേം എന്ന ബോളിവുഡ് സിനിമ ഗാനത്തിലെ വരികളെടുത്താണ് ഇക്കൂട്ടര്‍ക്ക് ഇര്‍ഫാന്‍ മറുപടി നല്‍കുന്നത്. 

ഓരോരുത്തര്‍ക്കും എപ്പോഴും എന്തെങ്കിലും പറയാനുണ്ടാകും, അത് അവരുടെ കാര്യം എന്നാണ് കൈകള്‍ കൊണ്ട് മുഖം മറച്ചിരിക്കുന്ന ഭാര്യയുടെ ഫോട്ടോ ട്വിറ്ററിലൂടെ വീണ്ടും ഷെയര്‍ ചെയ്ത് ഇര്‍ഫാന്‍ കുറിച്ചിരിക്കുന്നത്. 

സ്‌നേഹത്തേക്കാള്‍ കൂടുതല്‍ വിദ്വേഷമാണ് ഉണ്ടാകുന്നതെങ്കില്‍, നമ്മള്‍ നല്ലതാണ് ചെയ്യുന്നതെന്ന് വേണം മനസിലാക്കാനെന്നും ഇര്‍ഫാന്‍ മറ്റൊരു ട്വീറ്റില്‍ പറയുന്നു. 

ഇര്‍ഫാന്റെ ഭാര്യയുടെ കൈയ്യിലെ നെയില്‍ പോളിഷും, മറയ്ക്കാത്ത കൈകളും മുഖവും, മുസ്ലീം സ്ത്രിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചെന്നെല്ലാമാണ് ഇര്‍ഫാനെതിരെ ഒരു വിഭാഗം ഉന്നയിച്ച വിമര്‍ശനങ്ങള്‍. ഇര്‍ഫാന്റെ ഫോട്ടേയ്ക്ക് അടിയിലെ വിമര്‍ശനങ്ങളെ പരിഹസിച്ച് മലയാളികളുടെ കമന്റുകളും ഫേസ്ബുക്കില്‍ നിറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT