India

ഭാര്യയെ ബഹുമാനിക്കാത്ത മോദിയെങ്ങനെ ജനങ്ങളെ ബഹുമാനിക്കും?: മമത ബാനര്‍ജി

പ്രധാനമന്ത്രി നന്ദ്രേ മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

ഈസ്റ്റ് മിഡ്‌നാപ്പൂര്‍: പ്രധാനമന്ത്രി നന്ദ്രേ മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി തന്റെ ജീവിതത്തില്‍ ഒരിക്കലും അമ്മയെയും ഭാര്യയെയും ബഹുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 

ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദിയെ മമത കടന്നാക്രമിച്ചത്. ഭാര്യയെ ബഹുമാനിക്കുന്നത് മാനക്കേടാണെന്ന് കരുതുന്ന മോദിയെങ്ങനെ ജനങ്ങളെ ബഹുമാനിക്കുമെന്ന് മമത ചോദിച്ചു. 

തന്റെ ഭാര്യയെ പറ്റി ഇപ്പോള്‍ അറിയില്ലെന്നാണ് മോദി നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ അദ്ദേഹം എന്നെ പറയാന്‍ നിര്‍ബന്ധിതയാക്കിയെന്നും മമത പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ