പ്രതീകാത്മക ചിത്രം 
India

ഭിന്നശേഷിക്കാരിയായ 12 കാരിയെ തട്ടിക്കൊണ്ടുപോയി; ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 24കാരനായ ബന്ധു അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഭിന്നശേഷിക്കാരിയായ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ ബാണാസ്‌കന്ദയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു. 

ബധിരയും മൂകയുമായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്.വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിനായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 

പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മഞ്ഞ ടീഷര്‍ട്ട് ധരിച്ചയാള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നത് കാണാം. ഇത് 24കാരനായ ബന്ധുവാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് എൽഡിഎഫ് ഉദ്ഘാടനം ചെയ്തത്; സതീശന്റേത് വെറും തമാശ': വീണാ ജോർജ്

'ആന്‍ജിയോപ്ലാസ്റ്റി: രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകര്‍ക്കും, മുഖ്യമന്ത്രി തിരുത്തണം'

സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം, 1500 രൂപ മുതല്‍ ഗഡുക്കള്‍; ലാഭവിഹിതവും കാഷ്ബാക്കും, അറിയാം പിങ്ക് ചിട്ടി

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഹുമയൂൺ കബീർ എംഎൽഎ അറസ്റ്റിൽ; നന്ദിഗ്രാമിൽ ക്രമക്കേട് ആരോപണം