India

മണിക്കൂറില്‍ 160കിലോമീറ്റര്‍; ലോകോത്തര നിലവാരത്തില്‍ പുതിയ തീവണ്ടികളുമായി റെയില്‍വേ

ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ട്രെയിനുകളെയുംകാള്‍ 20ശതമാനം അമിത വേഗതയാണ് പുതിയ ട്രെയിനിന് ഉണ്ടായിരിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ ആദ്യ ഹൈസ്പീഡ് ട്രെയിന്‍ ഈ വര്‍ഷം ജൂണോടെ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ട്രെയിനുകളെയുംകാള്‍ 20ശതമാനം അമിത വേഗതയാണ് പുതിയ ട്രെയിനിന് ഉണ്ടായിരിക്കുക. അന്താരാഷ്ട്ര നിലവാരങ്ങളുമായി ഒരുങ്ങുന്ന ട്രെയിനിന് 'ട്രെയിന്‍ 18' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വേഗം കൂട്ടുന്നതുനും കുറയ്ക്കുന്നതിനും നിലവിലുള്ള ട്രെയ്‌നുകളെപോലെ അധികം സമയമെടുക്കാതെ പെട്ടെന്ന് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിലെ പ്രത്യേകത. 

ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) ട്രെയിന്‍ നിര്‍മിക്കുന്നത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുള്ള 16 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാകുക.മെട്രോ ട്രെയിനുകള്‍ക്ക് സമാനമായി ഓരോ ബോഗിയിലും ചെറിയ എന്‍ജിനുകളാണ് ഇവയില്‍ ഘടിപ്പിക്കുക. നിലവിലുള്ള ട്രെയിനുകളെപോലെ ട്രെയിന്‍ സെറ്റുകള്‍ക്ക് പ്രത്യേക എന്‍ജിന്‍ നല്‍കേണ്ടതില്ല. 

ജിപിഎസ് അധിഷ്ടിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വൈഫെ, വിനോദോപാധികള്‍, അതിമനോഹരമായ ഇന്റീരിയര്‍, ആധുനിക രീതിയിലുള്ള മികച്ച ലൈറ്റിംഗ് എന്നിവ ട്രെയിന്‍ 18ന്റെ സവിശേഷതകളാണ്. വിന്‍ഡോ ഗ്ലാസുകള്‍, സ്വയം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന വാതിലുകള്‍, ബയോ ടോയ്‌ലറ്റുകള്‍ എന്നിവയും പുതിയ ട്രെയിനിലെ സവിശേഷതകളാണ്. അന്തരീക്ഷത്തില്‍ നിന്നുള്ള ഗര്‍ഷണം കുറയ്ക്കുന്നതിനായും കുടുതല്‍ മനോഹാരിത നല്‍കുന്നതിനായും ട്രെയ്‌നുകളുടെ മുന്‍വശം ബുള്ളറ്റ് ട്രെയ്‌നുകള്‍ക്ക് സമാനമായി നീളമേറിയ രീതിയിലായിരിക്കും നിര്‍മിക്കുക. 

ട്രെയിന്‍ 18ന് പുറമെ ട്രെയിന്‍ 20 എന്ന പേരില്‍ രാജധാനി ട്രെയ്‌നുകള്‍ക്ക് പകരം സര്‍വീസ് നടത്താനുള്ള ട്രെയിനുകള്‍ 2020ഓടെ പുറത്തിറക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. പൂര്‍ണമായും അലൂമിനിയം നിര്‍മിത ബോഡിയായിരിക്കും ട്രെയിന്‍ 20യില്‍. ട്രെയിന്‍ 18നും ട്രെയിന്‍ 20യും ഐസിഎഫിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നവയാണ്. ഇറക്കുമതി ചെയ്യുന്ന ട്രെയിനുകളെ അപേക്ഷിച്ച് ഇവയ്ക്ക് പകുതി ചിലവ് മാത്രമേ വേണ്ടി വരുകയൊള്ളു എന്നാണ് പറയുന്നത്.

ട്രെയില്‍ 18ന് മണിക്കൂറില്‍ 160കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും ഐസിഎഫ് ജനറല്‍ മാനേജര്‍ എസ് മണി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT