India

മണിപ്പൂര്‍ 'സ്വതന്ത്ര രാഷ്ട്രം'; പുതിയ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും, ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരിച്ച് വിഘടനവാദികള്‍

മണിപ്പൂരിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ രൂപീകരിച്ച് വിഘടനവാദികള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മണിപ്പൂരിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ രൂപീകരിച്ച് വിഘടനവാദികള്‍. ബ്രിട്ടനില്‍ വെച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ആഗസ്റ്റില്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയ യാംബെന്‍ ബിരെന്‍, നരേംഗ്ബാം സമര്‍ജിത് എന്നിവരാണ് ബ്രിട്ടനില്‍ മണിപ്പൂരിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

ലീഷെംബ സനജോബ രാജാവിന്റെ നാമത്തിലാണ് സര്‍ക്കാര്‍ രീപീകരണം. ലണ്ടനില്‍ പത്രസമ്മേളനം വിളിച്ചാണ് വിഘടനവാദികള്‍ സര്‍ക്കാര്‍ രൂപീകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

യാംബെന്‍ ബിരെന്‍ പ്രധാന മന്ത്രിയായും നരേംഗ്ബാം സമര്‍ജിത് പ്രതിരോധം, വിദേശകാര്യ മന്ത്രിയായും ചുമതലയേറ്റെന്ന് ഇവര്‍ അവകാശപ്പെട്ടു. മണിപ്പൂര്‍ ഗവണ്‍മെന്റിനെ ബ്രിട്ടനിലേക്ക് മാറ്റിയെന്നും ഇവര്‍ പറഞ്ഞു. 1946 ഡിസംബര്‍ 27ന് മണിപ്പൂര്‍ ഇന്ത്യയില്‍നിന്ന് വിട്ട് പരമാധികാര രാജ്യമായതാണ്. 1949ല്‍ ഇന്ത്യ മണിപ്പൂരിനെ വീണ്ടും കൂട്ടിച്ചേര്‍ത്തതാണെന്നും ഇവര്‍ പറഞ്ഞു.

മണിപ്പൂരിനെ സ്വതന്ത്രമായി പ്രഖ്യാപിക്കാന്‍ ഉചിതമായ സമയമാണിതെന്നും വിഷയത്തില്‍ യുഎന്നി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പതിയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 1528 എക്‌സ്ട്രാജുഡീഷ്യല്‍ കൊലപാതകങ്ങളാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നതെന്നും ഇരുവരും ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?