ചെന്നൈ: വിജയ് മതവിശ്വാസം മറച്ചുവെയ്ക്കുന്നില്ലെന്ന് പിതാവ് ചന്ദ്രശേഖരന്‍. കൃസ്ത്യാനിയാണെന്ന് പറയാന്‍ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം തമിഴകത്ത് കത്തിപ്പടര നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ് നാട്ടിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിജയ് ക്രിസ്ത്യാനിയാണെന്നായിരുന്നു ഒരു പ്രധാന വിമര്‍ശനം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് മതവിശ്വാസം പറയാന്‍ ഭയമില്ലെന്ന വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത്.
വിജിയ് അഭിനയിക്കുന്ന സിനിമകളില്‍ ഇനിയും രാഷ്ട്രീയം പറയും. സാമൂഹ്യപ്രശ്‌നങ്ങളൈയും വിശ്വാസങ്ങളെയും കൂട്ടിക്കുഴയ്ക്കരുത്. രാഷ്ട്രീയക്കാര്‍ പക്വത കാണിക്കണമെന്നും എസ്എ ചന്ദ്രശേഖരന്‍ പറഞ്ഞു. വിജയിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതയുടെ പിതാവ് തള്ളിയില്ല. സാമൂഹ്യപ്രതിബദ്ധതയുള്ള യൂത്ത് ഐക്കണാണ് വിജയ്. നാളെ എന്താകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും പിതാവ് ചന്ദ്രശേഖരന്‍ പറഞ്ഞു.
സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മകന്റെ പേര് വിജയ് ജോസഫ് എന്നാണ്. എന്നാല്‍ മകനെ വളര്‍ത്തിയത് ജാതിയും മതവുമില്ലാതെയാണെന്നും ക്രിസ്ത്യാനി ആണെങ്കില്‍ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നമെന്നും സിനിമയാണ് അവന്റെ ഭാഷയെന്നും പിതാവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates