India

അപ്രതീക്ഷിതമായി രാഹുല്‍ ഗോവ നിയമസഭയില്‍; പരീക്കറുമായി കൂടിക്കാഴ്ച; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഡെസ്ക്

പനാജി: രോഗബാധിതനായി കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പരീക്കറുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ സമയം കണ്ടെത്തിയത്. പരീക്കറിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എത്രയും വേഗം പരീക്കര്‍ ആരോഗ്യവാനാവട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു. 

സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗോവന്‍ നിയമസഭ മൂന്ന് ദിവസത്തെ ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന ദിവസമാണ് സന്ദര്‍ശനത്തിന് രാഹുല്‍ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

 റഫാലിലെ രഹസ്യരേഖകളാണ് മനോഹര്‍ പരീക്കറിന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് പിന്നിലെന്ന് രാഹുല്‍ ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു. റഫാലിലെ പ്രധാന വെളിപ്പെടുത്തലായിരുന്ന 'ഗോവ ടേപ്പി' ല്‍ ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്തത് ടേപ്പ് ആധികാരികമാണെന്നതിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിരുന്നു. റഫിലിലെ സുപ്രധാന രേഖകള്‍ ഗോവ മുഖ്യമന്ത്രിയുടെ കിടപ്പുമുറിയില്‍ ഉണ്ടെന്ന് ഗോവയിലെ ആരോഗ്യ വകുപ്പ് മന്ത്രി വിശ്വജിത്ത് റാണ മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദരേഖയായിരുന്നു കഴിഞ്ഞ മാസം പുറത്ത് വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT