India

മന്ത്രി വിളിച്ച യോ​ഗത്തിലേക്ക് ഓടിക്കയറി കുരങ്ങൻ; പരിഭ്രാന്തി; വീഡിയോ വൈറൽ

മുറിക്കുള്ളിൽ നിറയെ ആൾക്കാരെ കണ്ടതോടെ കുരങ്ങനും പരിഭ്രാന്തിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍  മന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിൽ അപ്രതീക്ഷിത അതിഥിയെത്തി. മന്ത്രി വിജയഭാസ്കർ വിളിച്ചുചേർത്ത സർക്കാർ ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലേക്കാണ് അവിചാരിതമായി കുരങ്ങനെത്തിയത്. ഇത് ഹാളിൽ പരിഭ്രാന്തി പരത്തി. മുറിക്കുള്ളിൽ നിറയെ ആൾക്കാരെ കണ്ടതോടെ കുരങ്ങനും പരിഭ്രാന്തിയിലായി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. 

ഗജ കൊടുങ്കാറ്റിന് ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കളക്ടറുടെ നേതൃത്വത്തില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു ഹാളിലേക്ക് കുരങ്ങന്‍ പ്രവേശിച്ചത്. മന്ത്രി വിജയ്ഭാസ്‌കറും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കളക്ടര്‍ ഉമാമഹേശ്വരി യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, മുറിക്കുള്ളിലേക്ക് കുരങ്ങന്‍ പ്രവേശിക്കുകയായിരുന്നു. 

കുരങ്ങനെ മുറിക്കുള്ളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പേടിച്ചരണ്ട കുരങ്ങന്‍ മുറിക്കുള്ളിലാകെ ഓടിക്കളിച്ചു. പിന്നീട് മുറിയിലെ ജനലിലൂടെ കുരങ്ങന്‍ പുറത്തേക്ക് പോയി. ഇതോടെയാണ് യോ​ഗത്തിനെത്തിയവർക്കും ശ്വാസം നേരെ വീണത്. ആളുകളെ കണ്ട് പകച്ചുപോയ കുരങ്ങൻ മുറിക്കുള്ളിലൂടെ ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറലായിരിക്കുകയാണ്.

വീഡിയോ കടപ്പാട് : പുതിയ തലമുറൈ ടിവി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT