India

മയക്കുമരുന്ന് കേസിൽ കർണാടക മുൻ മന്ത്രിയുടെ മകന്റെ ബംഗ്ലാവിൽ സിസിബി റെയ്‌ഡ്, വിവേക് ഒബ്റോയിയുടെ ബന്ധു

ഹെബ്ബാളിന് സമീപമുള്ള ബംഗ്ലാവിലാണ് സിസിബി സംഘം പരിശോധന നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ‌മയക്കുമരുന്ന് കേസിൽ കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ ബംഗ്ലാവിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ(സിസിബി) റെയ്‌ഡ്. ഹെബ്ബാളിന് സമീപമുള്ള ബംഗ്ലാവിലാണ് സിസിബി സംഘം പരിശോധന നടത്തിയത്. ബംഗ്ലാവിൽ ആദിത്യ ആൽവയും മറ്റു പ്രതികളും ചേർന്ന് മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായാണ് സിസിബിയുടെ കണ്ടെത്തൽ.

കന്നഡ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിലാണ്. ഇതേത്തുടർന്നാണ്
റെയ്‌ഡ് നടത്തിയത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ബന്ധു കൂടിയാണ് ആദിത്യ ആൽവ.ഹെബ്ബാൾ തടാകത്തോട് ചേർന്ന് നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ആദിത്യ ആൽവയുടെ 'ഹൗസ് ഓഫ് ലൈഫ്' എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്.

കേസിൽ ഇതുവരെ 15 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കം ഒൻപത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT