India

മരിച്ച അമ്മയുടെ മൃതദേഹത്തോടൊപ്പം മകന്‍ കഴിഞ്ഞത് ഏഴ് ദിവസം: പുറത്തറിയുന്നത് ദുര്‍ഗന്ധം വമിച്ചതിന് ശേഷം

അമ്മ മരിച്ചത് മനസിലാകാതെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു മകന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അമ്മയുടെ ചീഞ്ഞളിഞ്ഞ മൃതദേഹത്തോടൊപ്പം മാനസികനില തെറ്റിയ മകന്‍ കഴിഞ്ഞത് ഏഴ് ദിവസം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് മേഖലയിലാണ് സംഭവം. രണ്ട് നില വീട്ടില്‍ മകനൊപ്പം കഴിഞ്ഞിരുന്ന 75 വയസ് പ്രായമുള്ള വൃദ്ധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമുണ്ട്. 

അമ്മ മരിച്ചത് മനസിലാകാതെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു മകന്‍. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ്  പൊലീസിനെ വിവരമറിയച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. മാനസിക നില തെറ്റിയ മകന് 40 വയസ് പ്രായമുണ്ട്. 

ഈ വര്‍ഷം ഏപ്രിലിലും കൊല്‍ക്കത്തയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. 43 വയസ് പ്രായമുള്ള സുഭബ്രത തന്റെ അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷമാണ് അനധികൃതമായി സൂക്ഷിച്ച് വച്ചത്. മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് വച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം