India

മരിച്ച് മോര്‍ച്ചറിയില്‍; സ്വര്‍ണമാല എടുക്കാനെത്തിയ ബന്ധുക്കള്‍ ഞെട്ടി; ജീവനുള്ള 'മൃതദേഹം'

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലെ സ്വര്‍ണാഭരണം എടുക്കാനായി എത്തിയപ്പോഴാണ്  ബന്ധുക്കള്‍ ഞെട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്:  മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലെ സ്വര്‍ണാഭരണം എടുക്കാനായി എത്തിയപ്പോഴാണ്  ബന്ധുക്കള്‍ ഞെട്ടിയത്. വയോധിക ശ്വാസോച്ഛാസം നടത്തുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ ഡോക്ടറെ വിവരമറിയിച്ചു. 

ഡോക്ടറെത്തി വയോധികയുടെ കണ്ണ് മൂടിയിരുന്നത് എടുത്തുമാറ്റി മുഖത്ത് വെള്ളം തളിക്കുകയും ചെയ്തു. ഇതോടെ വയോധിക കണ്ണ് തുറന്നു. തുടര്‍ന്ന് വയോധികയെ ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍ വീട്ടിലെത്തിയ വയോധികയുടെ ആരോഗ്യനില വഷളാവുകയും കപൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

'പൊളിച്ചു മുത്തേ, നിന്നെയോർത്ത് ഒരുപാട് സന്തോഷം'; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്

ജന്തര്‍ മന്തറില്‍ സംവരണ വിരുദ്ധ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

ഓണത്തിന് വയാനാട്ടിലേക്കാണോ? താമരശ്ശേരി ചുരം കയറണ്ട, ഗതാഗതകുരുക്ക് ഒഴിവാക്കാം, ബദല്‍ റോഡുകള്‍ അറിയാം

മമിത- സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; 'ഹലോ ഡിയർ' ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്ത്