പ്രതീകാത്മക ചിത്രം 
India

ഹാഥ്‌രസില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത ; മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി ; ടെംപോ ഡ്രൈവറും സംഘവും അറസ്റ്റില്‍

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ടെംപോ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : യുപിയിലെ ഹാഥ്‌രസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് അതേ പ്രദേശത്തു തന്നെ ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി. അമ്മയ്‌ക്കൊപ്പം മരുന്ന് വാങ്ങാന്‍ പോയ യുവതിയെയാണ് ടെംപോ ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയത്. 

ഹാഥ്‌രസിലെ സദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രായറോഡില്‍ വെച്ചാണ് സംഭവം. യുവതിയും അമ്മയും സദാബാദില്‍ മരുന്ന് വാങ്ങാനെത്തിയതായിരുന്നു. വൈകീട്ട് വീട്ടിലേക്ക് ഇവര്‍ ടെപോയില്‍ മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ യുവതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് യുവതിയുടെ അമ്മ വെള്ളം ശേഖരിക്കാനായി ടെംപോയില്‍ നിന്നും ഇറങ്ങി. ഇതിനിടെ ടെംപോ ഡ്രൈവറും സംഘവും യുവതിയുമായി കടന്നുകളയുകയായിരുന്നു. യുവതിയുടെ അമ്മ ഉടന്‍ തന്നെ ബഹളം വെച്ച് ആളുകളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസിനെയും വിവരം അറിയിച്ചു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ടെംപോ പിടികൂടി. ടെംപോ ഡ്രൈവറേയും മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും ടെംപോയേയും പൊലീസ് കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലായ മൂന്നുപേര്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT