India

മലയിടിഞ്ഞ് ഹൈവേയില്‍, മണ്ണിടിച്ചിലിന്റെ വീഡിയോ പുറത്ത്

ഋഷികേശ്- ബദരീനാഥ് ഹൈവേയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍. ഋഷികേശ്- ബദരീനാഥ് ഹൈവേയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.

രാവിലെയാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. തെഹ്‌രി-ഗാര്‍വാള്‍ ജില്ലയില്‍ ബയാസിക്ക് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ സമയത്ത് വാഹനങ്ങള്‍ ഉണ്ടാവാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞാഴ്ചയും ബദരീനാഥ് ഹൈവേയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. കനത്തമഴയെ തുടര്‍ന്ന് ഇത്തവണ നിരവധി തവണയാണ് ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം