മുംബൈ: 11 മാസത്തിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത് 13,500ലധികം നവജാതശിശുക്കളെന്ന് ആരോഗ്യമന്ത്രി ദീപക് സാവന്ദ്. തൂക്കകുറവ്, ന്യുമോണിയ, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാണ് ശിശുമരണങ്ങള്‍ക്ക് കാരണമായി അദ്ദേഹം ചൂണ്ടികാട്ടിയത്. 2017 ഏപ്രിലിനും 2018 ഫെബ്രുവരിക്കുമിടയില്‍ മരണപ്പെട്ട ശിശുക്കളുടെ കണക്കാണിത്.
13,541ശിശുക്കള്‍ മരിച്ചതില്‍ 22ശതമാനം പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് തൂക്കകുറവ് മൂലമാണെന്ന് മന്ത്രി പറഞ്ഞു. ന്യുമോണിയയും അണുബാധയും പിടിപ്പെട്ടതിനെതുടര്‍ന്ന് 7ശതമാനം കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. 14ശതമാനം കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചത് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ്.
മരണങ്ങളില്‍ 65ശതമാനവും ജനിച്ച് 28ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവയാണെന്നും 21ശതമാനം കുഞ്ഞുങ്ങളുടെ മരണം 28ദിവസം മുതല്‍ ഒരു വയസിനിടയില്‍ സംഭവിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
''ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം പ്രകാരം ഒരു ദിവസം മാത്രം
സംസ്ഥാനത്ത് 2017-18ല്‍ 3,778 നവജാതശിശുക്കള്‍ മരണപ്പെട്ടിട്ടുണ്ട്, ഇതേ സമയപരിധിയില്‍ മുംബൈയില്‍ മാത്രം മരിച്ചത് 483കുഞ്ഞുങ്ങളാണ്', ദീപക് സാവന്ദ് പറഞ്ഞു.
ശിശുമരണനിരക്ക് കുറയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടിക്കളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിക്കുന്ന സ്‌കീമുകളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഈ കണക്ക് പുറത്തുവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates