India

മായാവതിയും അഖിലേഷുമായി കൂട്ട്‌കെട്ടില്ല; അമര്‍സിങ് ബിജെപിയിലേക്ക്

മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണയ്ക്കുന്നു  അമര്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ്. സിങ് ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ പ്രസ്താവന. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തുന്നതല്ലെന്ന മുന്‍കൂര്‍ ജാമ്യവും അദ്ദേഹം എടുത്തു. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് തനിക്കു മോദിയെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും അമര്‍ സിങ് പറഞ്ഞത്. 

മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണയ്ക്കുന്നുവെന്നും ബിഎസ്പിയുടെ മായാവതിയുമായോ സമാജ്‌വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവുമായോ കൂട്ടുകൂടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ്!വാദി പാര്‍ട്ടിയിലെ കുടുംബവഴക്കിന്റെ കാരണക്കാരനെന്ന കുറ്റപ്പെടുത്തല്‍ ഏറെ കേട്ട അമര്‍സിങ്ങിനെ അഖിലേഷ് പാര്‍ട്ടിയില്‍നിന്നു കഴിഞ്ഞ വര്‍ഷം പുറത്താക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT