India

മിനി ലോറിയിൽ 1000 കിലോ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

27 ചാക്കുകളിലായാണ് പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ സ്ഫോടക വസ്തുക്കൾ എത്തിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അത്യു​ഗ്ര സ്ഫോടക ശേഷിയുള്ള വസ്തുക്കളുമായെത്തിയ ലോറി പ്രത്യേക ദൗത്യ സംഘം പിടികൂടി. കൊൽക്കൊത്തയിലെ താല പാലത്തിൽ നിന്നാണ് 1000 കിലോ സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പിടികൂടിയത്. ലോറിയുമായെത്തിയ രണ്ട് ഒഡീഷ സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഫോടക വസ്തുക്കളുമായി ഒരു ലോറി ഒഡീഷയിൽ നിന്നും സംസ്ഥാനത്തെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആയിരുന്നു ലോറി കണ്ടെത്തിയത്.

 27 ചാക്കുകളിലായാണ് പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ സ്ഫോടക വസ്തുക്കൾ എത്തിച്ചത്. കൊൽക്കത്തയിലെ 24 നോർത്ത് പർ​ഗാനയിലേക്കാണ് സ്ഫോടക വസ്തുക്കൾ കൊണ്ടു വന്നതെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ പൊന്നേ...!; ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന; വരുംദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരും; കാരണമിതാണ്

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

പാട്ടും പാടി നന്ദ​ഗോവിന്ദം ഭജൻസിലേക്ക് ജോബ് കുര്യന്റെ സൂപ്പർ എൻട്രി; 'ഇത് കാത്തിരുന്ന നിമിഷമെന്ന്' ആരാധകർ

'ഇത്ര അധികാരമോഹിയോ?; കോണ്‍ഗ്രസിന്റെ അന്തകനാകരുത്; എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തും'; കെസിക്ക് സമൂഹമാധ്യമത്തില്‍ അസഭ്യവര്‍ഷം

തമിഴ്‌നാട് നിയമസഭയിൽ നാടകീയത; ഡിഎംകെ ഇറങ്ങിപ്പോയി, വിജയ് സർക്കാരിന് പിന്തുണയുമായി എഐഎഡിഎംകെ വിമതർ

SCROLL FOR NEXT