പ്രതീകാത്മക ചിത്രം 
India

മുറിച്ച് മാറ്റിയ സ്ത്രീയുടെ കാല്‍പാദം ന്യൂസ്‌പേപ്പറില്‍, ഭ്രൂണം പ്ലാസ്റ്റിക് ബാഗില്‍; പരിഭ്രാന്തിയില്‍ നഗരവാസികള്‍, അന്വേഷണം

നഗരത്തിലെ സൈക്കിള്‍ പാതയോരത്ത് മുറിച്ച് മാറ്റിയ അവയവങ്ങള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: നഗരത്തിലെ സൈക്കിള്‍ പാതയോരത്ത് മുറിച്ച് മാറ്റിയ അവയവങ്ങള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍. തൊട്ടരികില്‍ നിന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ഭ്രൂണവും കണ്ടെത്തിയതോടെ, നഗരത്തിലെ ജനങ്ങള്‍ പരിഭ്രാന്തിയില്‍.

ചണ്ഡീഗഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സൈക്കിള്‍ പാതയിലൂടെ നടന്നുവന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. സൈക്കിള്‍ പാതയോരത്തുളള ചെടികള്‍ക്കിടയില്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ അവയവം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബാങ്ക് ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിന് പിന്നിലുളള സൈക്കിള്‍ പാതയോരത്താണ് ഇത് കണ്ടത്.

പൊലീസ് നടത്തിയ വിശദമായ തെരച്ചിലിലാണ് ഭ്രൂണവും മറ്റൊരു അവയവും കണ്ടെത്തിയത്.മുറിച്ചെടുത്ത അവയവം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മുറിച്ചെടുത്ത കാല്‍പാദമാണ് കണ്ടെത്തിയത്. ഇതിന് ഒരു മീറ്റര്‍ അകലെയില്‍ നിന്നാണ് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ഭ്രൂണം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിച്ച നിലയിലാണ് അവയവമെന്ന് പൊലീസ് പറയുന്നു. ശീതികരണ സംവിധാനത്തില്‍ സൂക്ഷിച്ച ശേഷമാണ് ഇത് പാതയോരത്ത് ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അടുത്തിടെ ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം ഭ്രൂണം ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരില്‍ റോഡ് ഷോ

പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

16 ലക്ഷം രൂപയുടെ സ്വര്‍ണം വിവാഹമോചിതയായ യുവതി നല്‍കണം; കോടതി ഉത്തരവ്

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, ലീഗ് നേതാവിനെതിരെ കേസ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

SCROLL FOR NEXT