India

മെട്രോ ട്രെയിനിന്റെ ഡോറില്‍ കൈ കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം 

ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ ഡോറില്‍ തൂങ്ങി നിന്ന ആള്‍ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തെ ഗേറ്റില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മെട്രോ ട്രെയിനിന്റെ ഡോറില്‍ കൈ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. സജല്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്.  കൊല്‍ക്കത്തയില്‍  ഇന്ന് വൈകിട്ട് ആറേമുക്കാലോടെയാണ് സംഭവം. 

പാര്‍ക്ക് സ്ട്രീറ്റിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ഡോറിലാണ് സജലിന്റെ കൈ കുടുങ്ങിയത്. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ ഡോറില്‍ തൂങ്ങി നിന്ന സജല്‍ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തെ ഗേറ്റില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നെന്നാണ് കണ്ടുനിന്നവർ പറയുന്നത്. 

സജല്‍ കയറാന്‍ ശ്രമിച്ച എ സി കോച്ചിന്‍റെ ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതാണ് ദുരന്തത്തിന് വഴിവെച്ചത്.  എന്നാൽ  സെന്‍സറുകള്‍ ഉള്ള ഡോർ ആയതിനാൽ ഇടയിൽ തടസം ഉണ്ടായാൽ ഡോറ് അടയുകയോ ട്രെയിന്‍ മുന്നോട്ട് പോവുകയോ ഇല്ല. അതുകൊണ്ടു‌തന്നെ സജലിന്‍റെ കൈ എങ്ങനെയാണ് ഡോറിൽ കുടുങ്ങിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസന്വേഷണം വേണമെന്നാണ് മെട്രോ അധികൃതർ ആവശ്യപ്പെട്ടിരിക്കന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യം; ഇന്ധനവില കൂട്ടുമെന്ന സൂചന നല്‍കി ധനകാര്യ മന്ത്രാലയം

പഞ്ചസാര തൊടില്ല, ദിവസം ആറ് നേരം ഭക്ഷണം; ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിറ്റ്നസ് സീക്രട്ട്

ഇറച്ചി വേവിക്കുമ്പോൾ പെർഫെക്ട് ആകാൻ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

മൂന്ന് ദിവസം മഴ കനക്കും; മുന്നറിയിപ്പില്‍ മാറ്റം, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT