India

മോദി വന്നാല്‍ രാജ്യം വിടില്ല, ജനിച്ചതിവിടെ മരിക്കുന്നതും ഇവിടെ; അവര്‍ക്ക് പരാജയഭീതി: ശബാന ആസ്മി 

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍, താന്‍ രാജ്യം വിടുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് നടി ശബാന ആസ്മി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍, താന്‍ രാജ്യം വിടുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് നടി ശബാന ആസ്മി. പരാജയഭീതിയുളള വ്യാജ വാര്‍ത്ത ബ്രിഗേഡുകളാണ് തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നതെന്നും ശബാന ട്വിറ്ററില്‍ കുറിച്ചു. ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യപേരുകളില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് ശബാന.

'ഞാന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ല. രാജ്യം വിട്ടുപോകാന്‍ ഉദ്ദേശവുമില്ല. ഇത് ഞാന്‍ ജനിച്ച സ്ഥലമാണ്, മരണം വരെ ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നത്. വ്യാജ വാര്‍ത്ത ബ്രിഗേഡുകളുടെ പ്രവൃത്തിയെ തികഞ്ഞ അവജ്ഞയോടെ തളളുന്നു'- ശബാന ആസ്മി പറഞ്ഞു. 

പരാജയഭീതി കൊണ്ടാണ് അവര്‍ നുണ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എല്ലാം അവരുടെ മുഖത്ത് തന്നെയാണ് വന്നുവീഴുന്നത്. കാരണം ഇവരുടെ നുണ തുറന്നുകാട്ടാന്‍ ധൈര്യമുളള നിരവധി പേര്‍ ഇവിടെയുണ്ടെന്നും ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.എതിരാളികളെ ശത്രുക്കളെ പോലെ കാണരുതെന്നാണ് പിതാവ് കൈഫ് ആസ്മി പഠിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

വയോധികയെ കൊന്ന് കായലില്‍ കെട്ടിത്തൂക്കിയ കേസ്; പ്രതി അയല്‍വാസി; അറസ്റ്റ്

86,500 രൂപ വില, 72 കിലോമീറ്റര്‍ മൈലേജ്, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍; ഹീറോയുടെ പുതിയ ബൈക്ക് വിപണിയില്‍

'ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയാത്തതു കൊണ്ട് ഞാൻ പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വന്നതെന്ന് അവർ കരുതി'; പങ്കജ് ത്രിപാഠി

സ്ത്രീകളിൽ തൈറോയ്ഡ് തിരിച്ചറിയാൻ വൈകുന്നതെന്തുകൊണ്ട്? തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങൾ

SCROLL FOR NEXT