India

മോദി വലിയ തെറ്റ്; ഒരിക്കല്‍ കൂടി തിരിച്ചെത്തരുത്; ഗോ ബാക്ക്; വ്യാപക പ്രതിഷേധത്തിനിടെ മോദിയുടെ സന്ദര്‍ശനം

മോദിയുടെ കാരിക്കേച്ചറുള്ള പോസ്റ്ററുകളില്‍ മോദി  വലിയ തെറ്റായിരുന്നെന്നും ഇനി അധികാരത്തില്‍ എത്തിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്ര സന്ദര്‍ശനത്തിനോടനുബന്ധിച്ച് പ്രതിഷേധവുമായി നാടുനീളെ പോസ്റ്ററുകള്‍. ഗോ ബാക്ക് മോദി, ഒരിക്കല്‍ കൂടി മോദി അധികാരത്തിലെത്തരുത് തുടങ്ങിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചതോടെ മോദി വിരുദ്ധ ക്യാംപയിനുകള്‍  സോഷ്യല്‍ മീഡിയയിലും വൈറലായി. ഗോ ബാക്ക് ഹാഷ് ടാഗ് മോദി ട്വിറ്ററില്‍ ടോപ് ട്രന്റാണ്.

മോദിയുടെ കാരിക്കേച്ചറുള്ള പോസ്റ്ററുകളില്‍ മോദി  വലിയ തെറ്റായിരുന്നെന്നും ഇനി അധികാരത്തില്‍ എത്തിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. കഴിഞ്ഞ ദിവസം മോദിയുടെ അസമിലെ സന്ദര്‍ശനത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നഗ്‌ന റാലി, കരിങ്കൊടി പ്രകടനം, ബന്ദ്, കോലം കത്തിക്കല്‍ എന്നിവയുമായാണ് ബില്ലിനെതിരായ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ നേരിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്‍പില്‍ കൃഷക് മുക്തി സംഘം പ്രവര്‍ത്തകര്‍ നഗ്നരായി പ്രകടനം നടത്തിയിരുന്നു. തായ് അഹോം യുവ പരിഷത്തിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കരിദിനം ആചരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോദിയുടെ സന്ദര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി