India

മോദി സിനിമയ്ക്ക് അനുമതിയില്ല, തെരഞ്ഞടുപ്പു കമ്മിഷന്റെ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി

മോദി സിനിമയ്ക്ക് അനുമതിയില്ല, തെരഞ്ഞടുപ്പു കമ്മിഷന്റെ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പ്രൈംമിനിസ്റ്റര്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി. സിനിമയുടെ റിലീസിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്കു ശരിവച്ചുകൊണ്ടാണ് സുപ്രിം കോടതി നടപടി.

സിനിമ റിലീസ് ചെയ്യുന്നതു വിലക്കിയ തെരഞ്ഞടുപ്പു കമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത് നിര്‍മാതാക്കളാണ് സുപ്രിം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

വോട്ടെടുപ്പിന് ഇടയില്‍ സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ അത് ബിജെപിക്കു ഗുണം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നരേന്ദ്ര മോദിയെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നു. 

എന്നാല്‍ ചിത്രത്തെക്കുറിച്ച് പെരുപ്പിച്ച് കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് നിര്‍മാതാവിന്റെ വാദം. ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് നായകനായി എത്തുന്നത്. മോദിയുടെ പ്രധാനമന്ത്രിയാകുന്നതു വരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം