India

മോദിക്കും യോഗിക്കും ഒപ്പം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ എംഎല്‍എ; പത്രപരസ്യം വിവാദത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ചിത്രംവെച്ച് സ്വാതന്ത്ര്യ ദിന പരസ്യം.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ചിത്രംവെച്ച് സ്വാതന്ത്ര്യ ദിന പരസ്യം. ഒരു ഹിന്ദി പത്രത്തിന്റെ പ്രാദേശിക എഡിഷനിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. 

സ്വാതന്ത്ര്യദിനത്തിനും രക്ഷാബന്ധനും ആശംസകള്‍ നേര്‍ന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്. സില പഞ്ചായത്ത് ചെയര്‍പേഴ്‌സണായ സെന്‍ഗാറിന്റെ ഭാര്യയുടെ ചിത്രവും പരസ്യത്തിലുണ്ട്. ഉഗു പഞ്ചായത്ത് ചെയര്‍ പേഴ്‌സണ്‍ അഞ്ജുകുമാര്‍ ദീക്ഷിത്താണ് പരസ്യം നല്‍കിയിരിക്കുന്നത്. 

തങ്ങളുടെ പ്രദേശത്തെ എംഎല്‍എ ആയതുകൊണ്ടാണ് സെന്‍ഗാറിന്റെ ചിത്രം പരസ്യത്തില്‍ നല്‍കിയത് എന്നാണ് ദീക്ഷിത്തിന്റെ വിശദീകരണം. സെന്‍ഗാര്‍ ഞങ്ങളുടെ എംഎല്‍എയായി തുടരുന്നതുവരെ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കാം. ഞാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലെയും അംഗമല്ല, അവരെന്ത് പറയുന്നത് എന്നത് എന്റെ വിഷയമല്ല. ഞാന്‍ ഒരു പാര്‍ട്ടിയേയും പരസ്യത്തില്‍ പേരെടുത്ത് പറഞ്ഞിട്ടില്ല- ദീക്ഷിത് പറഞ്ഞു. 

ഉന്നാവോ ബലാത്സംഗക്കേസ് ഇരയെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും സെന്‍ഗാര്‍ പ്രതിയാണ്. സെന്‍ഗാറിന് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ എംഎല്‍എയെ ബിജെപി സസ്‌പെന്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം