India

യുപി ഭരണം കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍; ഐഎഎസ് ഉദ്യോഗസ്ഥനെ നിരീക്ഷകനാക്കി മോദി

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്കാണ് യുപി ഭരണ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള പ്രധാന ചുമതല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണത്ത കേന്ദ്ര സര്‍ക്കാര്‍ നേരിട്ട്‌ നിരീക്ഷിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നത്. 

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ യുപി ഭരണം നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്കാണ് യുപി ഭരണ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള പ്രധാന ചുമതല. 

ഞായറാഴ്ച നൃപേന്ദ്ര മിശ്രയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂടിക്കാഴ്ച നടത്തിയിരുന്നു. യുപി സര്‍ക്കാരിന്റെ ദൈന്യംദിന പ്രവര്‍ത്തനങ്ങളില്‍ മിശ്രയുടെ ഇടപെടല്‍ ഉണ്ടാകും. യുപിയിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കും മിശ്രയുടെ അനുമതി ലഭിക്കണം. 

യുപി കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് നൃപേന്ദ്ര മിശ്ര. 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം മോദി ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT