India

യുപിയിലും ചെങ്കൊടിയേന്തി കര്‍ഷകര്‍; അനുമതി നിഷേധിച്ച് സമരം പൊളിക്കാന്‍ യോഗി സര്‍ക്കാരിന്റെ ശ്രമം

കിസാന്‍സഭ സംഘടിപ്പിച്ച ചലോ ലഖ്‌നൗ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തം - മാര്‍ച്ചിന് അനുമതി നിഷേധിച്ചെങ്കിലും കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: മഹാരാഷ്ട്ര മാതൃകയില്‍ കിസാന്‍സഭാ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഖ്‌നോ മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കാളികളായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരകളുടെ കര്‍ഷദ്രോഹനയത്തിനെതിരെയായിരുന്നു കിസാന്‍സഭാ നേതൃത്വത്തില്‍ ചലോ ലഖ്‌നൗ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഗതാഗതക്കുരുക്കുണ്ടാക്കും എന്ന കാരണം ചുണ്ടിക്കാട്ടി അനുമതി നിഷേധിച്ചെങ്കിലും കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മാര്‍ച്ച് നടത്താന്‍ ജില്ലാ പൊലീസിന് പിന്നീട് തിരുത്തേണ്ടി വന്നു.

60 ജില്ലകളില്‍ നിന്നായി 20000ത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുത്തത്. റാലിക്ക് അനുമതി നിഷേധിച്ച സമീപനത്തില്‍ സര്‍ക്കാര്‍ മാറ്റത്തിന് തയ്യാറായിട്ടില്ലെങ്കില്‍ നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു. അനുമതി ലഭിച്ചതിന് പിന്നാലെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് കര്‍ഷകനേതാക്കള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി.

സ്വാമിനാഥന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപ്പാക്കുക. കാര്‍ഷിക വായ്പ എഴുതിത്തള്ളുക. 5000 രൂപ പെന്‍ഷന്‍ നല്‍കുക കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവും അതിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണവും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി.

എവിടെല്ലാം കര്‍ഷക ദ്രോഹനയം നടപ്പാക്കുന്നോ അവിടെയെല്ലാ സമരം സംഘടപ്പിക്കുമെന്നും നിയമസഭകള്‍ ഘരാവോ ചെയ്ത് കര്‍ഷപ്രക്ഷോഭം രാജവ്യാപകമാക്കുമെന്ന് കിസാന്‍ സഭ നേതാക്കള്‍ വ്യക്തമാക്കി.

കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സിപി എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. ഗൊരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്തപരാജയം കര്‍ഷകരുടെ പങ്കാളിത്തം വര്‍ധിക്കാന്‍ കാരണമായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു