പ്രതീകാത്മക ചിത്രം 
India

യുപിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു 

യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസർ പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്


ലഖ്നൗ: ഉത്തർപ്രദേശിൽ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഗ്രാമീണരുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എഫ്ഐആർ ഫയൽ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഇന്ത്യൻ പൗരത്വമില്ലെന്ന് വ്യക്തമായി. ജലേസർ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്.

1980ൽ എറ്റാ സ്വദേശി അക്തർ അലിയെ വിവാഹം കഴിച്ചാണ് ഇവർ ഇന്ത്യയിലേക്ക് വരുന്നത്. പിന്നീട് ഇവർ വിസ കാലാവധി നീട്ടുകയല്ലാതെ പൗരത്വം സ്വീകരിച്ചിരുന്നില്ല. ശനിയാഴ്ച വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചെതെന്ന് അധികൃതർ പറയുന്നു.

40 വർഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യൻ പൗരനായ അക്തർ അലിയെ വിവാഹം ചെയ്ത് കറാച്ചിയില് നിന്ന് ഇന്ത്യയിലെത്തിയത്. നിരവധി തവണ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷം ബാനോ ബീഗമാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉന്നാവോ സാഹചര്യം ഗുരുതരം, സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുത്'; ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

'നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയത് പോലെയല്ല അച്ഛാ, ഓരോ ഫോണ്‍കോളും അച്ഛന്റേതാണെന്ന് പ്രതീക്ഷിക്കും; നോവായി ദേവയുടെ വാക്കുകള്‍

'നമ്മള്‍ ഭരിക്കും, നീയാണ് പ്രസിഡന്റ്, ബിജെപി കൂടെ നില്‍ക്കും': ചരടുവലിച്ചത് എംഎല്‍എയെന്ന് കെ ആര്‍ ഔസേപ്പ്

റാപിഡ് ചെസ് ലോക കിരീടം കാള്‍സന്; ചാംപ്യനാകുന്നത് ആറാം വട്ടം

ബജറ്റ് ഫോണുകളെ പിന്തള്ളി; 2025ല്‍ ഏറ്റവുമധികം വിറ്റഴിച്ചത് ആപ്പിളിന്റെ ഈ ഫോണ്‍

SCROLL FOR NEXT