India

യുവ ദമ്പതികളെ പൂര്‍ണ നഗ്നരാക്കി പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ചു; അവിഹിത ബന്ധം ആരോപിച്ച് നാട്ടുകൂട്ടത്തിന്റെ വിചിത്ര ശിക്ഷ 

അവിഹിത ബന്ധം ആരോപിച്ച് നൂറ് കണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ യുവ ദമ്പതികള്‍ക്ക് എതിരെ നാട്ടുകൂട്ടത്തിന്റെ വിചിത്ര ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച് നൂറ് കണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ യുവ ദമ്പതികള്‍ക്ക് എതിരെ നാട്ടുകൂട്ടത്തിന്റെ വിചിത്ര ശിക്ഷ. പൂര്‍ണ നഗ്നരായി പരസ്യമായി കുളിക്കാന്‍ ഖാപ് പഞ്ചായത്ത് ദമ്പതികളെ നിര്‍ബന്ധിച്ചതായി പരാതി. രാജസ്ഥാനിലെ നാട്ടുകൂട്ടമാണ് മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് ഉത്തരവിട്ടത്. സന്‍സി ഡവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ പരാതിയില്‍ പൊലീസ് ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് സംഭവം. സന്‍സി ഗോത്രവിഭാഗത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവ ദമ്പതികളെ ശുദ്ധീകരിക്കാന്‍ എന്ന് പറഞ്ഞാണ് ഖാപ് പഞ്ചായത്ത് മനുഷ്യത്വരഹിതമായ പ്രവൃത്തി നടത്തിയത്. ഓഗസ്റ്റ് 21 ന് നടന്ന വിവാദ സംഭവത്തിനെതിരെ സന്‍സി ഡവലപ്പ്‌മെന്റ് കൗണ്‍സിലിലെ ചില അംഗങ്ങള്‍ പരാതി നല്‍കാന്‍ തയ്യാറായതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

അവിഹിത ബന്ധം ആരോപിച്ചാണ് ഇവരെ പൂര്‍ണ നഗ്നരാക്കിയത്. നൂറ് കണക്കിന് ആളുകള്‍ കൂടി നില്‍ക്കുമ്പോഴാണ് വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ശുദ്ധീകരണത്തിന്റെ ഭാഗമായി പരസ്യമായി കുളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇരുവരും ബന്ധുക്കളാണ് എന്നതാണ് വിവാദ പ്രവൃത്തി ചെയ്യാന്‍ ഖാപ് പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ദമ്പതികളുടെ ആക്ഷേപകരമായ വീഡിയോ രഹസ്യമായി നിര്‍മ്മിച്ച് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകൂട്ടം ചേര്‍ന്ന് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. 51000 രൂപ പിഴയും വിധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT