India

യുവതിയെ നഗ്നയാക്കി, രഹസ്യഭാഗങ്ങളില്‍ മുളക്‌പൊടി തേച്ചു: വ്യാജ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ചാണ് ആക്രമണം

യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: വ്യാജ മദ്യവില്‍പന നടത്തിയെന്നാരോപിച്ച് യുവതിയെ മര്‍ദിച്ച് നഗ്നയാക്കി, രഹസ്യഭാഗങ്ങളില്‍ മുളക്‌പൊടി തേച്ചു. അസം-മിസോറാം അതിര്‍ത്തിയിലെ ആദിവാസി ഗ്രാമമായ കരിംഗഞ്ചില്‍ ആണ് ക്രൂരസംഭവം അരങ്ങേറിയത്. യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം മര്‍ദ്ദിക്കുകയും നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളക്‌പൊടി തേക്കുകയും ചെയ്‌തെന്ന് ആരോപിച്ച് യുവതി കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. തന്നെ ആക്രമിച്ചവരില്‍ സ്ത്രീകളും ഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. അതേസമയം മര്‍ദ്ദിച്ച ആളുകളുടെ പേര് വിവരങ്ങള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടില്ല.

സംഭവത്തില്‍ ഇതുവരെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും ഐടി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അസം പൊലീസ് മേധാവി കുലാധര്‍ സൈകിയ പറഞ്ഞു. 

വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്‌തെന്നരോപിച്ചായിരുന്നു നാട്ടുകാര്‍ യുവതിയെ മര്‍ദ്ദിച്ചത്. കേസില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT