India

യുവതിയെ ഭര്‍തൃസഹോദരന്‍ നടുറോഡില്‍ വിവസ്ത്രയാക്കി മര്‍ദിച്ചു

ആക്രമണത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് ശിവകുമാര്‍ മരിച്ചത് കഴിഞ്ഞ ജനുവരിയിലാണ്.

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: യുവതിയെ ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് നടുറോഡില്‍ വെച്ച് വിവിസ്ത്രയാക്കി മര്‍ദിച്ചു. ബെംഗളൂരിലെ കമ്മനഹള്ളിയിലാണ് സംഭവം. കത്തി കൊണ്ട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിക്കാനും ശ്രമിച്ചു. യുവതിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഭര്‍തൃസഹോദനും കുടുംബത്തിനും എതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ആക്രമണത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് ശിവകുമാര്‍ മരിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. രണ്ട് കുട്ടികളുണ്ട് ഇവര്‍ക്ക്. ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃസഹോദരന്‍ സതീഷിന്റെയും കുടുംബത്തിന്റെയും കൂടെ ബെനസ്വാടിയിലാണ് യുവതിയും കുട്ടികളും താമസിച്ചിരുന്നത്. തൊഴില്‍ രഹിതയാണ് യുവതി.
 
ബുധനാഴ്ച്ച സഹോദരന്റെ ഭാര്യ പ്രമീളയും യുവതിയും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചത്. യുവതി ലൈംഗിക തൊഴിലാളിയാണെന്ന് ആരോപിച്ച് യുവതിയോട് കയര്‍ക്കുകയായിരുന്നു പ്രമീള. യുവതിയ്ക്ക് നേരെ ഇവര്‍ ചെരുപ്പും കല്ലുകളും എടുത്ത് എറിഞ്ഞു. ഉടന്‍ തന്നെ വീട് വിട്ട് ഇറങ്ങണമെന്നും പ്രമീള യുവതിയോട് ആവശ്യപ്പെട്ടു.  

ഈ സംഭവത്തിനു ശേഷം യുവതി പ്രമീളയ്ക്ക് എതിരെ ബനസ്വാടി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായാണ് സഹോദരനും പ്രമീളയും ഇവരുടെ കുട്ടികളും യുവതിയെ ആക്രമിച്ചത്. യുവതിയുടെ കുട്ടികള്‍ സംഭവങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃസഹോദരനെ പോലീസ് പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT