India

യുവാവിന്റെ ആത്മഹത്യ: ജോലി സമ്മര്‍ദ്ദം മൂലമാണെന്ന് കുടുംബം

ഹൈദരാബാദില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് ജോലി സമ്മര്‍ദമാണെന്നാരോപിച്ച് കുടുംബം രംഗത്ത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് ജോലി സമ്മര്‍ദമാണെന്നാരോപിച്ച് കുടുംബം രംഗത്ത്. സ്വകാര്യ ഫാര്‍മസി കമ്പനി ജീവനക്കാരനായ ജി കിരണ്‍ കുമാര്‍ (35) ആണ് മരിച്ചത്. ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. ഹൈദരാബാദിലെ ഗാന്ധിനഗറില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. 

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കിരണ്‍ വീട്ടുകാര്‍ ഉറങ്ങിയതിന് ശേഷം തൂങ്ങിമരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ഉറക്കമുണര്‍ന്ന കിരണിന്റെ ഭാര്യയാണ് യുവാവിനെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയത്. ഹാളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 

തുടര്‍ന്ന് യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പക്ഷേ പൊലീസ് എത്തുന്നതിന് മുന്‍പേ കിരണിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

അർജുൻ ആയങ്കി കണ്ണൂരിൽ ബുധനാഴ്ച എത്തി; സഹായിച്ചവർക്കായി തിരച്ചിൽ; കാപ്പ ചുമത്തും

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു