India

യൂട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാന്‍ ശ്രമം; അവിവാഹിതയായ 25കാരിക്കും കുഞ്ഞിനും ദാരുണാന്ത്യം 

വീട്ടില്‍ ഒറ്റയ്ക്ക് എങ്ങനെ പ്രസവിക്കാം എന്നാണ് പെണ്‍ക്കുട്ടി അവസാനമായി ഫോണില്‍ തിരഞ്ഞതെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഗോരക്പ്പൂര്‍: ഇരുപത്തിയഞ്ചുകാരിയായ അവിവാഹിതയായ യുവതിയും നവജാതശിശുവും മുറിയില്‍ മരിച്ച നിലയില്‍. ഗോരക്പൂരില്‍ വാടകയ്‌ക്കെടുത്ത മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തയത്. പെണ്‍ക്കുട്ടി യൂട്യൂബ് നോക്കി പ്രസവിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

യുവതി താമസിച്ചിരുന്ന മുറിയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് എത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് എങ്ങനെ പ്രസവിക്കാം എന്നാണ് പെണ്‍ക്കുട്ടി അവസാനമായി ഫോണില്‍ തിരഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 

മൊബൈലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരമറിയിച്ചു. പൊസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് കൈമാറി. 

നാല് ദിവസം മുന്‍പ് മാത്രമാണ് പെണ്‍കുട്ടി വാടകയ്ക്ക് മുറിയെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി ഗോരക്പ്പൂറില്‍ താമസിക്കുന്ന പെണ്‍ക്കുട്ടി മത്സരപരീക്ഷകള്‍ക്കായി ഒരുങ്ങുകയായിരുന്നു. മരണസമയവും ഫോണ്‍ ഉപയോഗിച്ച സമയവും താരതമ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT