പ്രതീകാത്മക ചിത്രം 
India

യൂട്യൂബ് വീഡിയോകള്‍ കണ്ട് കൊല്ലാന്‍ പദ്ധതി തയ്യാറാക്കി; ലോക്ക്ഡൗണിനിടെ  അക്കൗണ്ടന്റിന്റെ കൊലപാതകം, ഭാര്യയുടെയും കാമുകന്റെയും നടുക്കുന്ന വെളിപ്പെടുത്തലുകള്‍

ലോക്ക്ഡൗണിനിടെ, യൂ ട്യൂബ് വീഡിയോകള്‍ കണ്ട് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് ഭാര്യയും കാമുകനും മൊഴി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ലോക്ക്ഡൗണിനിടെ, യൂ ട്യൂബ് വീഡിയോകള്‍ കണ്ട് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് ഭാര്യയും കാമുകനും മൊഴി നല്‍കി. 

ജയ്പൂരില്‍ കഴിഞ്ഞാഴ്ചയാണ് കൊലപാതകം നടന്നത്. 43കാരനായ സുരേഷ് ശര്‍മ്മയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ബഗ്രു പൊലീസ് സ്‌റ്റേഷന് സമീപം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഭാര്യ 35കാരി കുസും ശര്‍മ്മ, കാമുകന്‍ പുരന്‍ മഹാവര്‍ എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും പങ്ക് വെളിപ്പെട്ടത്. 

1998 മുതല്‍ കുസും ശര്‍മ്മയും പുരന്‍ മഹാവറും പരിചയക്കാരായിരുന്നു.കുസും ശര്‍മ്മയും അക്കൗണ്ടന്റായ സുരേഷ് ശര്‍മ്മയും തമ്മിലുളള വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ വര്‍ഷങ്ങളോളം ബന്ധമുണ്ടായിരുന്നില്ല. അതിനിടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ സോഷ്യല്‍മീഡിയ വഴി പരിചയം പുതുക്കുകയും ഇത് അടുപ്പത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ലോക്ക്ഡൗണിനിടെ ഇവര്‍ സുരേഷിനെ വകവരുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. കുസുമിനെ കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് പറഞ്ഞ് സുരേഷിനെ പുരന്‍ വിളിച്ചുവരുത്തി. സുരേഷിനെ അടിച്ചുവീഴ്ത്തിയ പുരന്‍, അക്കൗണ്ടന്റിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT