India

യെച്ചൂരി ഇന്ന് തരിഗാമിക്കൊപ്പം കശ്മീരില്‍; സുരക്ഷ ഉദ്യോഗസ്ഥരുടെ അംഗീകാരം

ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ട സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറില്‍ തങ്ങും. ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറില്‍ എത്തിയത്. 

ഗുപ്കര്‍ റോഡിലെ വീട്ടിലാണ് തരിഗാമി കരുതല്‍ തടങ്കലില്‍ കഴിയുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ട്. ഇന്ന് തരിഗാമിക്കൊപ്പം തങ്ങാന്‍ അനുവദിക്കണം എന്ന് യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യെച്ചൂരി എപ്പോള്‍ മടങ്ങും എന്ന സൂചന പാര്‍ട്ടി ആസ്ഥാനത്ത് കിട്ടിയിട്ടില്ല. മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ 370ആം അനുച്ഛേദം പിന്‍വലിച്ച ശേഷം ആദ്യമായി ലഡാക്കിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമാണ് പാകിസ്ഥാനുമായി ചര്‍ച്ചയെന്ന നിലപാട് ആവര്‍ത്തിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില്‍ അഞ്ച് മരണം; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്