India

യോഗി ഗവണ്‍മെന്റിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് നടപടി ഭരണഘടനാവിരുദ്ധം; തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

17 ഒബിസി വിഭാഗങ്ങള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 17 ഒബിസി വിഭാഗങ്ങള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. സസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം അംഗീകരിക്കാന്‍ സാധിക്കാത്തതും ഭരണഘടനാവിരുദ്ധവുമാണെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോട്ട് രാജ്യസഭയില്‍ പറഞ്ഞു. 

ഒബിസി വിഭാഗങ്ങളെ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുത്തുന്നതിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും നിയമനടപടികള്‍ പിന്തുടരണമെന്നും അദ്ദേഹം യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കശ്യപ്, രാജ്ഭര്‍, ധിവര്‍, ബിന്ദ് തുടങ്ങി പതിനേഴ് ഒബിസി വിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം നല്‍കുന്ന ഉത്തരവ് ജൂണ്‍ 24നാണ് യോഗി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനെടിതെ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നും ബിഎസ്പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇത് ഭരണഘടാവിരുദ്ധമാണെന്നായിരുന്നു ബിഎസ്പി മേധാവി മായാവതിയുടെ പ്രതികരണം. 

സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നില്‍ക്കുന്നതിനാലാണ് ഈ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി