India

'യോഗി സര്‍ക്കാര്‍ ഡോക്ടര്‍മാരെ പീഡിപ്പിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; ചേതന്‍ ഭഗത്തിനെ ട്രോളി സോഷ്യല്‍മീഡിയ

ഗോരഖ്പൂരില്‍ യോഗി സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയ ഡോ. കഫീല്‍ ഖാനും ഡോ. മിശ്രയ്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിന്തുണച്ച എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെ ട്രോളി സോഷ്യല്‍ മീഡിയ. സമരത്തെ പിന്തുണച്ച് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടര്‍മാരായ ഇന്ത്യന്‍ ഡോക്ടര്‍മാരെ ഞാന്‍ പിന്തുണയ്ക്കുന്നു. അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. പലപ്പോഴും മതിയായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്ലാഞ്ഞിട്ടു പോലും പകരമാകാന്‍ അവര്‍ക്കു കഴിയാറുണ്ട്. എന്നിട്ടും അവര്‍ ജഡ്ജ് ചെയ്യപ്പെടുന്നു, ഭീഷണി നേരിടേണ്ടി വരുന്നു. അവരുടെ ന്യായമായ പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല.' എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്.

ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം നടന്നപ്പോള്‍ എന്തുകൊണ്ട് ചേതന്‍ ഭഗത് മിണ്ടാതിരുന്നതെന്നാണ് ഇവരുടെ വിമര്‍ശനം.

ഗോരഖ്പൂരില്‍ യോഗി സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയ ഡോ. കഫീല്‍ ഖാനും ഡോ. മിശ്രയ്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്.' എന്നു പറഞ്ഞാണ് സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയുടെ പരിഹാസം.

ഡോ. കഫീല്‍ ഖാനും ഡോ. മിശ്രയും യു.പി സര്‍ക്കാറിനാല്‍ വേട്ടയാടപ്പെടുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു' എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

ഗോരഖ്പൂരിലെ ബി.ആര്‍.ഡി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു കൂടി കുറച്ചു പിന്തുണ നല്‍കണം. തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടു കൂടി രണ്ടുവര്‍ഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്നവരുണ്ട്. നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണിത്.' എന്നാണ് മറ്റൊരു പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT