India

രജപുത്ര വിഭാ​ഗക്കാരെ എലികളോട് ഉപമിച്ചു ബിജെപി മന്ത്രി; മൂക്കും ചെവിയും അരിയുമെന്ന് കർണിസേന

രജപുത്ര വിഭാഗക്കാരെ എലികളോട് ഉപമിച്ച രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് കർണിസേനയുടെ ഭീഷണി.

സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂർ: രജപുത്ര വിഭാഗക്കാരെ എലികളോട് ഉപമിച്ച രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് കർണിസേനയുടെ ഭീഷണി. മന്ത്രി മഹേശ്വരി രജപുത്ര വികാരങ്ങളെ അവഹേളിച്ചതായും കർണിസേന ആരോപിച്ചു. എന്നാൽ കോൺ​ഗ്രസിനെതിരെയുളള തന്റെ പ്രസ്‌താവന വളച്ചൊടിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ എലികൾ മാളത്തിൽ നിന്നും പുറത്തുവരുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇതാണ് കർണി സേന ഏറ്റെടുത്തത്. 

 മന്ത്രി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും  കർണിസേന സംസ്ഥാന പ്രസിഡന്റ് മഹിപാൽ സിംഗ് മകർണ മുന്നറിയടിപ്പ് നൽകി. ഇത്തരം പ്രസ്‌താവനകൾ നടത്തുന്നവർ പദ്മാവത് വിഷയത്തിൽ ദീപിക പദുകോണിന്റെ അവസ്ഥയോർക്കണം. രജപുത്രന്മാർ എലികളാണെന്ന് മന്ത്രി കരുതുന്നുണ്ടെങ്കിൽ അത് അവരുടെ മൂക്കിനും ചെവിക്കും നല്ലതിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് രജപുത്രന്മാരോട് മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT