India

രജ്പുത് വംശത്തില്‍പ്പെട്ട ആളല്ല സുശാന്ത് സിങ്, മഹാറാണ പ്രതാപിന്റെ പിന്മുറക്കാര്‍ ആത്മഹത്യ ചെയ്യില്ല; വിവാദ പരാമര്‍ശവുമായി ആര്‍ജെഡി എംഎല്‍എ

രജ്പുത് വംശത്തില്‍പ്പെട്ട ആളല്ല നടന്‍ സുശാന്ത് സിങ് രജ്പുത് എന്ന ആര്‍ജെഡി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: രജ്പുത് വംശത്തില്‍പ്പെട്ട ആളല്ല നടന്‍ സുശാന്ത് സിങ് രജ്പുത് എന്ന ആര്‍ജെഡി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. മഹാറാണ പ്രതാപിന്റെ പിന്മുറക്കാര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ആര്‍ജെഡി എംഎല്‍എ അരുണ്‍ യാദവിന്റെ പരാമര്‍ശമാണ് ബിജെപി അടക്കമുളള പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുന്നത്. വംശീയാധിക്ഷേപത്തിന് എംഎല്‍എ ബിഹാറിലെ ജനതയോട് മാപ്പുപറയണമെന്ന് ബിജെപിയും ജെഡിയും ആവശ്യപ്പെട്ടു.

ബിഹാര്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലുളള ആര്‍ജെഡി എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. തന്റെ നിയോജകമണ്ഡലത്തില്‍ പുതുതായി പണിത റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് അരുണ്‍ യാദവ് വിവാദ പരാമര്‍ശം നടത്തിയത്. 'സുശാന്ത് രജ്പുത് അല്ല. മഹാറാണ പ്രതാപിന്റെ വംശത്തില്‍പ്പെട്ടവര്‍ തൂങ്ങിമരിക്കുകയില്ല എന്ന കാര്യം മറന്നുപോകരുത്. സുശാന്തിന്റെ മരണത്തില്‍ ഞാന്‍ വേദനിക്കുന്നു. സുശാന്ത് അങ്ങനെ ചെയ്യരുതായിരുന്നു. അദ്ദേഹം രജ്പുത് ആണെങ്കില്‍ പടപൊരുതണമായിരുന്നു. മറ്റുളളവരെ കൊലപ്പെടുത്തിയ ശേഷം മാത്രം ജീവത്യാഗം ചെയ്യുന്നതാണ് രജ്പുത്തിന്റെ രീതി'- അരുണ്‍ യാദവ് പറഞ്ഞു.

രജ്പുത് വംശത്തിന്റെ മാത്രമല്ല, യാദവരുടെയും പൂര്‍വ്വികനാണ് മഹാറാണ പ്രതാപെന്നും എംഎല്‍എ പറഞ്ഞു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ സുശാന്തിന്റെ മരണം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പാര്‍ട്ടികള്‍.അതിനിടെയാണ് ആര്‍ജെഡി എംഎല്‍എയുടെ വിവാദ പരാമര്‍ശം പുറത്തുവന്നത്.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡി എംഎല്‍എ നടത്തിയ പരാമര്‍ശം രാജ്യത്തെ ഒന്നടങ്കം നാണം കെടുത്തിയിരിക്കുകയാണെന്ന് ജെഡിയു കുറ്റപ്പെടുത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന് ജെഡിയു വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു.  ആര്‍ജെഡി നേതാക്കള്‍ സ്ഥിരം കുറ്റവാളികളാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ പെരുമ്പാമ്പിന്‍ കൂട്ടം,ഭീതി, വിഡിയോ

മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗ് അടക്കമുള്ളവര്‍ക്ക് എന്തുകാര്യം?, വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: ജി സുകുമാരന്‍ നായര്‍

'അമേരിക്ക - ചൈന ശത്രുത കെട്ടുകഥയാകുമോ?';പരസ്പരം കൈകൊടുക്കാന്‍ അമേരിക്കയും ചൈനയും; ഇരുവരുടെയും നേട്ടമെന്താകും?

SCROLL FOR NEXT