India

'രണ്ടു സ്ത്രീകളെ കൊന്നു', ലൈവ് പ്രോഗ്രാമിനിടെ വെളിപ്പെടുത്തല്‍; പൊലീസ് ചാനല്‍ സ്റ്റുഡിയോയില്‍, അറസ്റ്റ്‌

പത്തുവര്‍ഷത്തിനിടെ രണ്ട് സ്ത്രീകളെ താന്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്; ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ രണ്ട് സ്ത്രീകളെ താന്‍ കൊന്നുവെന്ന് തുറന്നു പറഞ്ഞ് യുവാവ്. ചണ്ഡീഗഢിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പത്തുവര്‍ഷത്തിനിടെ രണ്ട് സ്ത്രീകളെ താന്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് ഇയാളെ ന്യൂസ് ചാനലിന്റെ സ്റ്റുഡിയോയിലെത്തി പൊലീസ് അറസ്റ്റുചെയ്തു. 

31കാരനായ മനന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്. ടാക്‌സി ഡ്രൈവറാണ് ഇയാള്‍. തന്റെ കൂടെ താമസിച്ചിരുന്ന 27കാരിയായ നഴ്‌സ് സറബ്ജിത്ത് കൗറിനെയാണ് ഇയാള്‍ ന്യൂഇയര്‍ രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍വെച്ച് കൊലപ്പെടുത്തിയത്. കൂടാതെ 2010 ല്‍ ഒരു പെണ്‍കുട്ടിയെ താന്‍ കൊന്നിട്ടുണ്ടെന്നും തുറന്നു പറഞ്ഞു. 

ഇരുവര്‍ക്കും മറ്റൊരാളുമായി പ്രണയമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ കൊലനടത്തിയത്. സറബ്ജിത്ത് കൗറിന് സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് മനന്ദര്‍ പറഞ്ഞത്. കര്‍നലില്‍ വെച്ചാണ് ഇയാള്‍ റെനു എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനിയുമായി അവള്‍ പ്രണയത്തിലായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി. 

പരിപാടി നടക്കുന്നതിനിടയില്‍ സ്റ്റുഡിയോയില്‍ കയറിയാണ് അയാളെ അറസ്റ്റു ചെയ്തത്. 2010 ല്‍ യുവതിയെ കൊലപ്പെടുത്തിയതിന് ഹരിയാന പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയെങ്കിലും ഹരിയാന ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം