India

രസഗുളയും ചായയും സമ്മാനവുമൊക്കെ നല്‍കിയെന്നിരിക്കും , പക്ഷേ ഒറ്റ വോട്ടും നല്‍കില്ലെന്ന് മമതാ ബാനര്‍ജി

രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളി വിടരുതെന്ന് അല്‍പ്പമെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ജനങ്ങള്‍ മോദിയെ അധികാരത്തില്‍ നിന്ന് പുറത്തെറിയണമെന്നും  മമതാ ബാനര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അതിഥികള്‍ക്ക് ചായയും രസഗുളയും സമ്മാനങ്ങളും നല്‍കാറുണ്ടെന്നും പക്ഷേ ഒരു വോട്ട് പോലും നല്‍കില്ലെന്നും മമതാ ബാനര്‍ജി. മമതാ ദീദി കുര്‍ത്തകളും മധുരവും സമ്മാനമായി നല്‍കാറുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കുള്ള മറുപടിയാണ് ബംഗാള്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് റാലിക്കിടെ നല്‍കിയത്. രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളി വിടരുതെന്ന് അല്‍പ്പമെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ജനങ്ങള്‍ മോദിയെ അധികാരത്തില്‍ നിന്ന് പുറത്തെറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പിന് ശേഷം മോദിയെ ജനങ്ങള്‍ വലിച്ചെറിയുമെന്നും നോട്ട് നിരോധനം എത്രമാത്രം വലിയ അഴിമതി ആയിരുന്നുവെന്ന് പിന്നീട് വരുന്ന സഖ്യകക്ഷി സര്‍ക്കാര്‍ തെളിയിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ബിജെപി ഗുണ്ടകള്‍ ശ്രമിക്കുകയാണെന്നും പക്ഷേ തന്റെ സര്‍ക്കാര്‍ ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.

ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി മമതയെ കുറിച്ച് പരാമര്‍ശിച്ചത്. രാഷ്ട്രീയത്തില്‍ വലിയ വിമര്‍ശകയാണെങ്കിലും വര്‍ഷാ വര്‍ഷം തനിക്ക് കുര്‍ത്തകളും മധുരവും കൊടുത്ത് വിടാറുണ്ടെന്നായിരുന്നു മോദി വെളിപ്പെടുത്തിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും  സമ്മാനങ്ങള്‍ അയച്ചിരുന്നുവെന്നും ഇതറിഞ്ഞപ്പോള്‍ മുതല്‍ മമതാ ബാനര്‍ജി ബംഗാളി മധുരപലഹാരം അയക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT