India

'രഹസ്യ പരിശീലനങ്ങള്‍': നിത്യാനന്ദയും രഞ്ജിതയും ആശ്രമത്തില്‍ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നു; അനുസരിപ്പിക്കുന്നത് കുടിവെള്ളം പോലും നല്‍കാതെ, മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തല്‍, വീഡിയോ

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയും സഹായിയും മുന്‍ നടിയുമായ രഞ്ജിതയും വീണ്ടും വിവാദത്തില്‍.

Author : സമകാലിക മലയാളം ഡെസ്ക്

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയും സഹായിയും മുന്‍ നടിയുമായ രഞ്ജിതയും വീണ്ടും വിവാദത്തില്‍. ഇവര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന്റെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് നിത്യാനന്ദയുടെ മുന്‍ ശിഷ്യ കൂടിയായ കനേഡിയന്‍ സ്വദേശി സാറാ സ്‌റ്റെഫാനി ലാന്‍ഡറിയാണ്. നിത്യാനന്ദ ആശ്രമത്തില്‍ കൊച്ചു കൂട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുന്‍പ് നിത്യാനന്ദയ്‌ക്കൊപ്പം വിവാദങ്ങളില്‍ നിറഞ്ഞ നടി രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു. ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്‌റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തില്‍ ഇവരുടെ പേര്. പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും സ്‌റ്റെഫാനി പറയുന്നു. ഇതിനെല്ലാ മുന്‍കൈയെടുത്തത് രഞ്ജിതയായിരുന്നു. രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നത്. 

ഇക്കാര്യങ്ങളെല്ലാം രഞ്ജിതയോട് പറഞ്ഞിരന്നെങ്കിലും അവര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും വീഡിയോയില്‍ പറയുന്നു. എല്ലാം തിരിച്ചറിഞ്ഞ ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും സാറാ വിഡിയോയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം