India

രാജസ്ഥാനില്‍ രണ്ടിടത്ത് സിപിഎം മുന്നില്‍

കര്‍ഷക പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ച് രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തി സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ച് രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തി സിപിഎം. കഴിഞ്ഞ തവണ ഒരു സീറ്റുപോലും ലഭിക്കാതിരുന്ന സിപിഎം ഇത്തവണ രണ്ടു സീറ്റുകളില്‍ വ്യക്തമായ ലീഡോടുകൂടി മുന്നേറുകയാണ്. 

കഴിഞ്ഞ തവണ ബിജെപി വിജയിച്ച ബദ്ര, ദുംഗ്രാ മണ്ഡലങ്ങളിലാണ് സിപിഎം ലീഡ് ഉയര്‍ത്തുന്നത്. ബദ്ര മണ്ഡലത്തില്‍ ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ ഗിര്‍ധരിലാലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്നും ഏഴ് സീറ്റുകളില്‍ 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. എന്നാല്‍ രണ്ട് സീറ്റുകളില്‍ വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് സിപിഎം.

ഇതിന് മുന്‍പ് 2008ലാണ് സിപിഎം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്,അനുപ്‌നഗര്‍ എന്നിവിടങ്ങളിലായിരുന്നു അന്ന് സിപിഎം വിജയം നേടിയത്.

കര്‍ഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് രാജസ്ഥാനില്‍ സിപിഎം നേതൃത്വം നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍